Breaking News

പ്രദേശവാസികളുടെ സമരം ഫലം കണ്ടു ; കോടോം ബേളൂർ എണ്ണപ്പാറ ഊരിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉത്ഘാടനം ചെയ്തു


തായന്നൂർ : കോടോം-ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ ആദിവാസി ഊരിലേക്ക് പഞ്ചായത്ത് എൻ ആർ ഇ ജി യിൽ ഉൾപ്പെടുത്തി രണ്ടു റീച്ചുകളിലായി കോൺക്രീറ്റ് ചെയ്ത റോഡുകൾ ഉത്ഘാടനം ചെയ്തു.

   അമ്പതിൽ പരം കുടുംബങ്ങൾ താമസിക്കുന്ന ഊരിലെ റോഡ് 141 മീറ്റർ വീതം രണ്ടു റീച്ചുകളിലായി ടെൻഡർ വച്ച് വർഷങ്ങളായെങ്കിലും പണി തുടങ്ങാത്തതിനെതിരെ ആദിവാസികൾ സമരത്തിനിറങ്ങിയിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷനും ഓംബുഡ്സ്മാനും ഇടപെട്ടതിനെ തുടർന്ന് ഈ മാസം കോൺക്രീറ്റ് ചെയ്ത റോഡാണ് ഉത്ഘാടനം ചെയ്തത്.

     മലയാറ്റുകരയിൽ നിന്ന് തുടങ്ങുന്ന ഒന്നാം റീച്ച് കോൺക്രീറ്റ് റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഇ.ബാലകൃഷ്ണൻ , ഊരു സമിതി ഭാരവാഹികളായ സി.എം.ബാലൻ, എം.ഡി രാജൻ, അനിത പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.

   പഞ്ചായത്ത് മെമ്പർ അനിൽകുമാർ സ്വാഗതവും ഊരുമൂപ്പൻ രമേശൻ മലയാറ്റുകര നന്ദിയും പറഞ്ഞു.

   എണ്ണപ്പാറയിൽ നിന്ന് ഊരിലേക്ക് തുടങ്ങിയ സെക്കന്റ് റീച്ച് കോൺക്രീറ്റ് റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. ഊരു സമിതി പ്രവർത്തകരായ എം. കുമാരൻ , എം.രാജേഷ്, കെ.രഘു , എം.സുമ തുടങ്ങിയവർ സംസാരിച്ചു. ഊരുമൂപ്പൻ രമേശൻ മലയാറ്റുകര സ്വാഗതവും അനിത പ്രിയേഷ് നന്ദിയും പറഞ്ഞു.

No comments