ജില്ലയിലെ ഭൂമിയുടെ രേഖകൾ വിരൽത്തുമ്പിൽ ഡിജിറ്റൽ റെക്കോഡുകൾ പരിശോധിക്കാം
കാസർകോട് : എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. മുഴുവൻ ഭൂവുടമകളെയും കണ്ടെത്തി മുഴുവൻ ഭൂപ്രദേശവും റിസർവേ ചെയ്ത് പരാതി രഹിതമായ നിലയിൽ ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആരംഭിച്ച മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ 18 വില്ലേജുകളിലും പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. എല്ലാ ഭൂമി സംബന്ധമായ സേവനങ്ങളും തുടർന്ന് ഓൺലൈൻ വഴി മാത്രമേ ലഭ്യമാവൂ. അതിനാൽ ഭൂവുടമസ്ഥർ നിർബന്ധമായും സർവ്വേ ഉദ്യോഗസ്ഥർക്ക് ഫോൺ നമ്പറും, ഒടിപിയും ആവശ്യപ്പെടുന്ന സമയത്ത് നൽകണം. ഡിജിറ്റൽ സർവെ ചെയ്ത ഭൂമിയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ‘എന്റെ ഭൂമി’ പോർട്ടലിൽ സിറ്റിസൺ ലോഗിൻ ചെയ്ത് പരിശോധിക്കാം. സർവ്വേ അതിരടയാള നിയമപ്രകാരം 9(2) പ്രസിദ്ധീകരിച്ചതിനുശേഷം പരാതികൾ ഓൺലൈനായി നൽകാനും സൗകര്യമുണ്ട്. 30 ദിവസം ഇതിനായി സമയം അനുവദിക്കും. അതിനുശേഷം റിക്കാർഡുകൾ പരിശോധിച്ച് അന്തിമമാക്കി പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറും.
വില്ലേജുകളിലെ ഭൂവുടമകൾക്ക് ' എന്റെ ഭൂമി ' പോർട്ടലിലൂടെ സിറ്റിസൺ ലോഗിൻ ചെയ്ത് സർവേ വിവരങ്ങൾ പരിശോധിക്കാം. വിവരങ്ങൾക്ക് ഉദ്യോഗസ്ഥരെ ഫോൺ മുഖേന ബന്ധപ്പെടാം. ബംബ്രാണ (എ വി.സന്തോഷ് ഫോൺ 9446018746), ആരിക്കാടി (ഉണ്ണി പിള്ള 9446593182), ഷിരിയ (എം സി നിഷാദ് 7012995611), ചെങ്കള (അജിപ്രകാശ് 9446664434), മുട്ടത്തൊടി (കെ സൂരജ് 9387263576), തളങ്കര (വി എസ് പ്രിയ 8547361176), കളനാട് (കെ വി പ്രസാദ് 9447709178), ചെമ്മനാട് (ഷിജു റോഡ്രിഗസ് 9495884482), അടുക്കത്ത്ബയൽ (സെൽവ ഗണേശൻ 9495621415), ഹൊസബെട്ടു (പ്രീതാംബിക 7909297056), കടമ്പാർ (മോണിക്കുട്ടൻ 9605881523), കുളൂർ (എം സുഭാഷ് 9446093212), മജ്ബയൽ (പി വി രാമചന്ദ്രൻ ഫോൺ 9447466092), ബഡാജെ (പി സിസന്ധ്യ 9400701744), ബങ്കര-മഞ്ചേശ്വരം (പി വി ബിന്ദു 8848903490). ലോഗിൻ ചെയ്യാനുള്ള വിലാസം htpp://entebhoomi.kerala.gov.in
No comments