Breaking News

സ്പീക്കറുടെ ഗണപതി പ്രസ്താവന; ബളാൽ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം ചേർന്നു


ബളാൽ: ഭഗവാൻ ശ്രീ ഗണപതിയെക്കുറിച്ച് കേരള നിയമസഭാ സ്പീക്കർ ഷംസീറിൻ്റെ അവഹേളനപരമായ പ്രസ്താവനക്കെതിരെ ബളാൽ എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം ചേർന്നു. കരയോഗം പ്രസിഡൻ്റ് കരിമണ്ണംവയൽ മാധവൻ നായർ അധ്യക്ഷനായി.  സെക്രട്ടറി മധുസൂദനൻ നായർ സ്വാഗതം പറഞ്ഞു. പ്രതിനിധി സഭാംഗം വേണുഗോപാലൻ നായർ ഉൽഘാടനം ചെയ്തു. ബളാൽ ഭഗവതി ക്ഷേത്രത്തിൽ ഗണപതി ഹോമവും ഉണ്ടായിരുന്നു

No comments