Breaking News

കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാൻ ഡി.ടി.പി.സി അപേക്ഷ ക്ഷണിച്ചു


ആഗസ്ത് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വിവിധങ്ങളായ പരിപാടികള്‍ നടത്തുന്നു. ഇതില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും കലാസംഘടനകള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ ആഗസ്ത് 14-ന് വൈകിട്ട് 5 മണിക്ക് മുമ്പായി സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്-671 123 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04994 256450, 8547162679.


No comments