Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്, അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 5 ന് വെള്ളരിക്കുണ്ടിൽ


വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്.എസ്. എസ് വെള്ളരിക്കുണ്ട് എൻ.എസ്.എസ്.എൻ. സി.സി.എസ്. പി.സി., സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9.30 മുതൽ വെള്ളരിക്കുണ്ട് മണ്ണൂർ ഓഡിറ്റോറിയത്തിൽ വെച്ച് പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധനയും, തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. സ്ക്കൂൾ മാനേജർ വെരി റവ ഡോ.ജോൺസൻ അന്ത്യാങ്കുളം ഉദ്ഘാടനം ചെയ്യും.പി ടി എ പ്രസിഡണ്ട് രാജൻ കാരാട്ട് അധ്യക്ഷത വഹിക്കും. സ്ക്കൂൾ പ്രിൻസിപ്പൽ ഷാജു കെ.കെ സ്വാഗതം പറയും. പ്രഭാകരൻ വാഴുന്നോറടി ക്യാമ്പ് വിശദീകരണം നടത്തും. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റിൻസി എബ്രഹാം ആശംസകൾ അർപ്പിക്കും.എൻ എസ് എസ് വളണ്ടിയർ കുമാരി റോസ് ക്ലെയർ റോയിച്ചൻ ചടങ്ങിന് നന്ദി പറയും.

No comments