Breaking News

ഓപ്പറേഷൻ കോക്ക്ടെയിൽ ജില്ലയിലെ എക്‌സൈസ്‌ ഓഫീസുകളിൽ വിജിലൻസ്‌ പരിശോധന


കാസർകോട്‌ : ഓപ്പറേഷൻ കോക്ക്ടെയിലിന്റെ ഭാഗമായി ജില്ലയിലും വിവിധ എക്സൈസ് ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കോഴിക്കോട് റേഞ്ച് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേൽനോട്ടത്തിൽ അഞ്ച്‌ സ്ക്വാഡുകളായി വിവിധയിടങ്ങളിൽ പരിശോധന നടത്തി. ചില ഓഫീസുകളിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. അനധികൃതമായി ഓഫീസിൽനിന്നും വിട്ട് നിന്നതാണെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തി പിടികൂടി.
എക്‌സൈസ്‌ പിടിച്ചതിലും കൂടുതൽ മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ഓണത്തോടനുബന്ധിച്ച് ഉണ്ടാക്കാൻ സാധ്യതയുള്ള വ്യാജമദ്യം കണ്ടെത്തുന്നതിനും ഇതര സംസ്ഥാനങ്ങളിൽനിന്നും അനധികൃതമായി കൊണ്ടുവരുന്ന മദ്യക്കടത്ത്‌ തടയുന്നതിനും പരിശോധന ഗുണകരമാണ്‌. വരുംദിവസങ്ങളിലും പരിശോധന തുടരും.
പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
കാസർകോട്‌ എക്സൈസ് ഡിവിഷൻ ഓഫീസിൽ ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലും ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫീസിൽ ഇൻസ്പെക്ടർ സുനുമോന്റെ നേതൃത്വത്തിലും കുമ്പള റെയിഞ്ച് ഓഫീസിൽ ഇൻസ്പെക്ടർ പി സുനിൽ കുമാറിന്റെ നേതൃത്വത്തിലും കാഞ്ഞങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിൽ ഇൻസ്പെക്ടർ എം പി രാജേഷിന്റെ നേതൃത്വത്തിലും നീലേശ്വരം റേഞ്ച് ഓഫീസിൽ ഇൻസ്പെക്ടർ എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുമാണ് പരിശോധന.


No comments