Breaking News

ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ നേതൃത്വയോഗം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉത്ഘാടനം ചെയ്തു


ചുള്ളിക്കര :ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വ യോഗം ചുള്ളിക്കരയിൽ കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു. മണിപൂരിൽ അടക്കം ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമം ഉണ്ടാകുമ്പോൾ കേന്ദ്ര സർക്കാർ മൗനം തുടരുന്നത് ആശങ്കയുണ്ടാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മധു സൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സൈമൺ അലക്സ്‌ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി മാരായ വിനോദ് കുമാർ പള്ളയിൽ വീട്, പി വി സുരേഷ്, ഹരീഷ് പി നായർ, കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണൻ,യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്‌ കുമാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ്, മണ്ഡലം പ്രസിഡന്റ്‌ മാരായ കെ ജെ ജെയിംസ്, എം ൻ സൈമൺ, ബാലചന്ദ്രൻ, എം പി ജോസഫ്, മുൻ ബ്ലോക്ക് പ്രസിഡന്റ്‌ മാരായ സോമി മാത്യു, ബാബു കഥളി മറ്റം,മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അനിത രാമകൃഷ്ണൻ,പ്രിയ ഷാജി, പി എ ആലി, സി കൃഷ്ണൻ നായർ, കെ ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കo,ജോസ് മാണിയോട്ട്, കെ മാധവൻ നായർ, മാധവൻ നായർ ആനക്കല്ല്, ജിജോ കെ സി, കെ അബ്‌ദുള്ള,ശിഹാബ് കല്ലഞ്ചിറ സ്‌കറിയ കാഞ്ഞമല, ജിജോ മോൻ കെ സി, വിനോദ് ജോസഫ്, സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.സജി പ്ലാച്ചേരി പുറത്ത് സ്വാഗതം പറഞ്ഞു.കുഞ്ഞമ്പു നായർ നന്ദി പറഞ്ഞു

No comments