Breaking News

അക്ഷയ കേന്ദ്രം പുതിയ അപേക്ഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബർ 18, 20 തീയതികളിൽ


ജില്ലയിലെ ഒമ്പത് അക്ഷയകേന്ദ്രങ്ങള്‍ക്ക് സംരഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 19ന് നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന വിനായക ചതുര്‍ത്ഥി പ്രമാണിച്ച് അവധിയായതിനാല്‍ 20ലേക്ക് മാറ്റി. സെപ്റ്റംബര്‍ 18ന് രാവിലെ 10 മുതല്‍ 11 വരെ ധര്‍മ്മത്തടുക്ക, 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഗാഡിഗുഡ്ഡെ, 12 മുതല്‍ ഒന്ന് വരെ പാവൂര്‍, 20ന് രാവിലെ 10 മുതല്‍ 11 വരെ കാഞ്ഞിരപ്പൊയില്‍, 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചവറക്കാട്, 12 മുതല്‍ ഒന്നുവരെ കാരി, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ ഉദയനഗര്‍, മൂന്ന് മുതല്‍ നാല് വരെ കമ്പല്ലൂര്‍, വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ നല്ലോംപുഴ എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.akshaya.kerala.gov.in  ഫോണ്‍ 04994 227170.

No comments