Breaking News

നീലേശ്വരം സ്വദേശിയായ വിദ്യാർത്ഥി ബാംഗ്ലൂരിൽ ബൈക്ക് അപകടത്തിൽ മരണപ്പട്ടു


നീലേശ്വരം : നീലേശ്വരം സ്വദേശിയായ വിദ്യാർത്ഥി ബാംഗ്‌ളൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു കോട്ടയം കാണക്കാരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ   അധ്യാപകനും നീലേശ്വരം സ്വദേശിയുമായ  ഷിജോ മൂത്തേടത്തിന്റെ മകൻ ഡെന്നിസ് ഷിജോ മൂത്തേടത്താണ്(19) മരണപ്പെട്ടത്.

ബാംഗ്‌ളൂർ ക്രൈസ്റ്റ് കോളജിൽ രണ്ടാം വർഷ ബിക്കോം വിദ്യാർത്ഥിയാണ്. അപകടത്തെത്തുടർന്ന് രണ്ടു ദിവസമായി ബാംഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലായിരുന്നുഇന്ന് ഉച്ചക്ക് 1.30 നോടെയാണ് അന്ത്യം 

അമ്മ മെർളിൻ കുരുവൻപ്ലാക്കൽ  (വെൽഫയർ മെയിൻ സൂപ്രണ്ട്, തൃശൂർ ) ഏക സഹോദരൻ ഫെലിക്സ് കോട്ടയം  ഏറ്റുമാനൂർ SFS ൽ പ്ലസ് വൺ വിദ്യാർത്ഥി  സംസ്കാരം 

നാളെ (  ബുധനാഴ്ച ) രാവിലെ 10 മണി നീലേശ്വരം സെന്റ് മേരീസ്‌ പള്ളി സെമിത്തേരിയിൽ 

കേരള കോൺഗ്രസ് ( എം )  കിനാനൂർ കരിന്തളം മണ്ഡലം കൂരാംകുണ്ട് വാർഡ്  പ്രസിഡണ്ട് ജോണി മൂത്തേടത്തിന്റെ പൗത്രനാണ് മരിച്ച ഡെന്നിസ് ഷിജോ

No comments