Breaking News

ബളാൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രിയാമ്പിൾ പ്രൈഡ്, ഇൻഫോവാൾ, ഹരിതം പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം നടന്നു


ബളാൽ : ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായ പ്രിയാമ്പിൾ പ്രൈഡ്,ഇൻഫോവാൾ, ഹരിതം (പച്ചക്കറി കൃഷി) എന്നിവയുടെ സംയുക്ത ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി എം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീജേക്കബ് ഇടശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി അജിത എം (മൂന്നാം വാർഡ് മെമ്പർ ബളാൽ ഗ്രാമപഞ്ചായത്ത്), ശ്രീമതി പത്മാവതി പി (ബളാൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ), ശ്രീമതി സന്ധ്യ ശിവൻ( ബളാൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ )ശ്രീ സുരേഷ് മുണ്ടമാണി(എസ് എം സി ചെയർമാൻ), ശ്രീ രാജീവൻ പി ജി , ശ്രീ വസന്തകുമാർ കെ,എന്നിവർ ആശംസകൾ അറിയിച്ച സംസാരിച്ചു.. പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ നന്ദിപറഞ്ഞു.

No comments