Breaking News

മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ് കാൽ നട പ്രചരണ ജാഥ സമാപിച്ചു


കരിന്തളം : മോദി സർക്കാർ സ്ത്രി വിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യമുയർത്തി അഖിലെന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഒക്ടോബർ 5 ന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുകയാണ്. അതിന്റെ പ്രചരണാർത്ഥം മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റി കാൽനട പ്രചരണ ജാഥ നടത്തി.

കാലിച്ചാമരത്ത് ജില്ലാ കമ്മറ്റി അംഗം എ.വിധുബാല ഉദ്ഘാടനം ചെയ്തു. സി.രാമചന്ദ്രൻ അധ്യക്ഷനായി ജാഥാ ലീഡർ കെ.അനിത മാനേജർ ഇ ഉഷ , ജയശ്രി കെ.വി , ഉഷകുമാരി വി.വി,അജിത കെ. സുജ റ്റി എം എന്നിവർ സംസാരിച്ചു

ബേബി കെ സ്വാഗതം പറഞ്ഞു. പരപ്പച്ചാൽ, മുക്കട , പുലിയന്നൂർ, അണ്ടോൾ, കയനി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കരിന്തളത്ത് സമാപിച്ചു. സമാപന യോഗം ജില്ലാ കമ്മറ്റി അംഗം ടി കെ ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാസു കരിന്തളം അധ്യക്ഷത വഹിച്ചു. കെ അനിത, ഇ ഉഷ ,അജിത വി സംസാരിച്ചു. സീന എം സ്വാഗതം പറഞ്ഞു. തുടർന്ന് അണ്ടോൾ യൂണിറ്റ് അവതരിപ്പിച്ച രാഷ്ട്രീയ തെരുവ് നാടകവും അരങ്ങേറി. വിവിധ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ കെ സതീശൻ, , എം ചന്ദ്രൻ , ഉഷ രാജു എന്നിവർ സംസാരിച്ചു.

No comments