Breaking News

തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രവാസി കൂട്ടായ്മയുടെ 'ശ്രാവണപ്പുലരി 2023 ' ഷാർജയിൽ വച്ച് നടന്നു


തായന്നൂർ : തായന്നൂർ ശ്രീ മഹാ വിഷ്ണു ക്ഷേത്ര പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "ശ്രാവണപ്പുലരി 2023" യു എ ഇ യിലെ ഷാർജ മുബാറക് സെന്ററിലെ ഏഷ്യൻ എംപയർ റെസ്റ്റോറൻറിൽ വച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളോടു കൂടി അഘോഷിച്ചു നാട്ടുകാരും സമീപവാസികളുമായ പ്രവാസികൾ അവതരിപ്പിച്ച കോൽക്കളി,തിരുവാതിര,പുരുഷൻമാരുടെ ഒപ്പന, ക്ലാസിക്കൽ, സിനിമാറ്റിക്ക് നൃത്തങ്ങൾ, ഗാനമേള തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികൾ അസ്വാദകർക്ക് ഹൃദ്യാനുഭവമായി. വേദിക്ക് സമീപം സമിതി അംഗങ്ങൾ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു.വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സമിതി പ്രസിഡൻറ് രാജീവൻ ചെറളം അധ്യക്ഷത വഹിച്ച സാംസ്കാരിക സദസ് വേങ്ങയിൽ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.യു.എ.യി യിലെ മുൻനിര സംഘടനകളുടെ അമരത്വം വഹിക്കുന്ന പ്രമുഖ വ്യക്തികളാൽ ഈ വേദി സമ്പന്നമായി. തുടർന്ന് ദേവരാജ്  അരിയടൽ ലോകനാഥ്. എ.എം, കൃഷ്ണപ്രസാദ് കഞ്ചംകൽ, ഹരിപ്രസാദ് ചിറ്റിക്കോട് വേണുഗോപാൽ പാത്തിക്കര എന്നിവർ സംസാരിച്ചു

No comments