Breaking News

ജയിലറിന് ശേഷം വീണ്ടും തകർത്ത് വിനായകൻ; ശ്രദ്ധ നേടി 'കാസര്‍ഗോള്‍ഡ്' ട്രെയ്‍ലര്‍




ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന കാസര്‍ഗോള്‍ഡിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന സിനിമ ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ് എന്ന് ഉറപ്പ് നൽകുന്നുണ്ട്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറിൽ വിനായകന്റെ മികച്ച പ്രകടനങ്ങൾ കാണാം സാധിക്കും .



മുഖരി എന്റർടെയ്ന്‍‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. സെപ്റ്റംബര്‍ 15 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

No comments