Breaking News

ഹൊസങ്കടിയിൽ രണ്ടുലക്ഷത്തിന്റെ അടയ്ക്ക കവർന്നവർ പിടിയിൽ


ഹൊസങ്കടി : വീടിന്റെ വാതിൽതകർത്ത് രണ്ടുലക്ഷം രൂപയുടെ അടക്ക കവർന്ന കേസിൽ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പാർ കാജുരിലെ അബ്ദുൽ റഷീദ് (21), കടമ്പാർ ഇഡിയയിലെ മുസ്താഖ് ഹുസൈൻ (22) എന്നിവരെയാണ് മഞ്ചേശ്വരം എസ്ഐ നിഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കവർച്ചക്കായി പ്രതികൾക്ക് വീട് കാണിച്ച് കൊടുത്ത ഒരാളെ പൊലീസ് അന്വേഷിച്ചുവരികയാണ്. അടക്ക കടത്തികൊണ്ടുപോയ സ്‌കൂട്ടറും കാട്ടിൽ ഒളിപ്പിച്ച അടക്കയും കസ്റ്റഡിയിലെടുത്തു.
ചൊവ്വ പുലർച്ചെ വോർക്കാടി ബേക്കറി ജങ്‌ഷനിലെ റഹ്മാൻ സാഹിബിന്റെ പഴയ അടച്ചിട്ട വീട്ടിൽ സൂക്ഷിച്ച അടക്കയാണ് കവർന്നത്. ആറ് ചാക്കുകളിലാക്കിയായിരുന്നു അടക്ക സൂക്ഷിച്ചത്. പലതവണയായി മോഷ്ടിച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുപോവുകയും കാട്ടിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു.


No comments