Breaking News

അറിവിന്റെ ഉത്സവം സമ്മാനിച്ച് എ കെ എസ് ടിയു - ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല മത്സരങ്ങൾ സമാപിച്ചു
കാഞ്ഞങ്ങാട്: അറിവിന്റെ ലോകത്ത് പുതിയ അറിവുകളെയും പ്രതിഭകളെയും സമ്മാനിച്ച് എ കെ എസ് ടിയു-ജനയുഗം സഹപാഠി അറിവുത്സവം ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു. മത്സരസ്വഭാവം വെടിഞ്ഞ് കുടുതല്‍ അറിവ് നേടാനുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം അറിവുത്സവത്തെ ഉത്സവ പ്രതീതിയിലാക്കി. സാഹിത്യം, കല, ശാസ്ത്രം, സാങ്കേതിക ശാസ്ത്രം പൊതുവിജ്ഞാനം, രാഷ്ടീയം, സാമൂഹ്യശാസ്ത്രം, സിനിമ, ഐടി തുടങ്ങി നാടിന്റെ വൈജ്ഞാനിക ഭാവിക്ക് കരുത്തുറ്റ സംഭാവന നല്‍കാന്‍ ശേഷിയുള്ളവരാണ് പുതിയ തലമുറക്കാരെന്ന പ്രഖ്യാപനമായിരുന്നു അറിവുത്സവ മത്സരം.

പുത്തനറിവുകളുടെ മഹാപ്രവാഹത്തിന് സാക്ഷ്യം വഹിച്ച അറിവുത്സവത്തില്‍ സമകാലിക വിഷയങ്ങളും ലോകത്തിലെ സൂക്ഷ്മചലനങ്ങളുംവരെ സ്വാംശീകരിക്കുന്നവരാണ് വിദ്യാര്‍ഥികള്‍ എന്നു ബോധ്യപ്പെടുത്തും വിധമായിരുന്നു കുട്ടികളുടെ പ്രകടനം . കുട്ടികളുടെ പ്രതിഭയില്‍ അധ്യാപകരും രക്ഷിതാക്കളുമെല്ലാം അഭിമാനം കൊണ്ടു. അറിവും തിരിച്ചറിവും പ്രതിബദ്ധതയും തന്റേടവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള എ കെ എസ്ടിയു-ജനയുഗം സഹപാഠി അറിവുത്സവത്തിന്റെ ആറാം സീസണ്‍ വലിയ സ്വീകാര്യത ലഭിച്ചതിന്റെ കാഴ്ച പ്രകടമായിരുന്നു ജില്ലയിലെ മത്സരങ്ങളില്‍.


ജില്ലയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഏഴ് സബ് ജില്ലകളിലായി മാറ്റുരച്ച മത്സരത്തിന്റെ ജില്ലാതല മത്സരമാണ് ഇന്നലെ ഹൊസ്ദുർഗ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നത്. സി പി ഐ സംസ്ഥാന അസി. സെക്രട്ടറിയും കാഞ്ഞങ്ങാട് എം എൽ എ യുമായ ഇ ചന്ദ്രശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏഴ് ഉപജില്ലകളിൽ നിന്നായി 65 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ തല മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ചടങ്ങിൽ സംഘാടക സമിതി വൈസ് ചെയർമാൻ സി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, ജില്ലാ കൗണ്‍സിലംഗം ഏ ദാമോദരന്‍, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പത്മനാഭൻ, പ്രസിഡണ്ട് വിനയൻ കല്ലത്ത്, യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് ഷെരീഫ് കുരിക്കൾ,ജനയുഗം ബ്യൂറോ ചീഫ് പത്മേഷ് കെ വി ,എഐഎസ് എഫ് ജില്ലാ സെക്രട്ടറി പ്രവിജിത് എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഓഡിനേറ്റര്‍ സജയന്‍ എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സുനിൽകുമാർ കരിച്ചേരി സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ രാജേഷ് ഓള്‍നടിയന്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ അജയകുമാർ ടി.എ , രാജീവൻ. എം.ടി, രാജഗോപാലൻ.പി, പവിത്രൻ. എ

ശിശുപാലൻ.കെ, രേഷ്ന ഇ.കെ.

ഷീമ കെ.വി , വിനോദ് കുമാർ എം , ജഗദീശൻ . പി.വി., അഭിജിത്ത് പി , പ്രദീപ് കുമാർ പി , രാജേഷ്.കെ.വി ,

പ്രജിത്ത് എ, ഗോപികൃഷ്ണൻ പി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments