Breaking News

പതിനൊന്ന് അംഗ ചൂതാട്ട സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി കളിക്കളത്തിൽ നിന്നും ഒരു ലക്ഷത്തിൽ പരം പണവും പിടിച്ചെടുത്തു


വെള്ളരികുണ്ട് : വെള്ളരിക്കുണ്ട് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്നു പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന 11 പേരെ വെള്ളരികുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ.ഷീജുവും സംഘവും അറസ്റ്റു ചെയ്തു. കളിക്കളത്തിൽ നിന്നും 107980 രൂപയും പിടിചെടുത്തു. കെ. ജാസിർ (25) സജി ജോസഫ് (46) സബീർ (32) എം.സി.ജോസ് (57),  രാഗേഷ് (32) ഫിറോസ് (42, എം.ജെ.തോമസ് (61), ടി.പ്രദീപ് (34), പി.എം. സലാം (42)  രമേശൻ (40), ടി.ടി. അഷറഫ് (48) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിൽ അറസ്റ്റു ചെയ്തത്. സമീപകാലത്ത് മലയോര മേഖലയിൽ നിന്നും പിടികൂടിയ ഏറ്റവും വലിയ ചൂതാട്ടമാണിത്.

No comments