Breaking News

ബൈക്ക് തകർത്തതുമായി ബന്ധപ്പെട്ട തർക്കം; സഹോദരനെ വെടിവെച്ചു കൊന്നു


ആലുവ: എറണാകുളം ആലുവയില്‍ സഹോദരനെ വെടിവെച്ചു കൊന്നു. ആലുവ സ്വദേശി പോള്‍സണ്‍ ആണ് വെടിയേറ്റ് മരിച്ചത്. ഹൈക്കോടതി ജീവനക്കാരനായ ജ്യേഷ്ഠന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

No comments