Breaking News

MDMA യുമായി യുവാവ് വിദ്യാനഗർ പോലീസിന്റെ പിടിയിൽ


കാസറഗോഡ് : 18-09-2023ന് വൈകിട്ട് നെല്ലിക്കട്ട ആമൂസ് നഗറിൽ വച്ച് എം.ഡി.എം.എ യുമായി മാനിയ സ്വദേശിയും, ഇപ്പോൾ നെല്ലിക്കട്ട ക്വാർട്ടേഴ്‌സ് താമസക്കാരനുമായ മുഹമ്മദ്‌ ആസിഫ് പി എ (29) അറസ്റ്റിലായി. ഇയാളുടെ പക്കൽ നിന്നും 12.814 ഗ്രാം MDMA പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വിദ്യാനഗർ ഇൻസ്‌പെക്ടർ പ്രമോദ് പി, സിവിൽ പോലീസ് ഓഫീസർമാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി,  മനു.കെ, റോജൻ. പി, കൃഷ്ണനുണ്ണി.കെ എന്നിവരാണ്  ടീമിൽ ഉണ്ടായിരുന്നത്.

No comments