Breaking News

മടിക്കൈയിൽ നിന്നും മാല പൊട്ടിച്ച യുവാക്കൾ പിടിയിൽ


മടിക്കൈ: ചതുരക്കിണറില്‍ കുടിവെള്ളം വാങ്ങിയതിന് ശേഷം കടയുടമയുടെ ഭാര്യയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളഞ്ഞ കള്ളന്‍മാര്‍ പിടിയില്‍. കോട്ടിക്കുളം വെടിത്തറക്കാല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ എം.കെ മുഹമ്മദ് ഇജാസ് (24), പാക്കം ചെറക്കാപ്പാറ ഹസ്‌ന മന്‍സിലിലെ ഇബ്രാഹിം ബാദുഷ (24) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിെൈവസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 480-ലേറെ സിസിടിവികൾ പരിശോധിച്ച് നടത്തിയ അതിസൂക്ഷമമായ അന്വേഷണത്തിലൂടെ വലയിലാക്കിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 10-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.

No comments