Breaking News

ബാലമിത്ര പഞ്ചായത്ത്‌ തല ഉദ്ഘാടനം കള്ളാർ എ.എൽ.പി സ്ക്കൂളിൽ വച്ച് നടന്നു


രാജപുരം: കുട്ടികളിലെ കുഷ്ഠരോഗ നിർണ്ണയ പരിപാടിയായ ബാലമിത്രയുടെ കള്ളാർ പഞ്ചായത്ത്‌ തല ഉദ്ഘാടനം എഎപി സ്കൂൾ കള്ളാറിൽ വച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു ജെ എച്ച് ഐ മാരായ ജിതേഷ്   കെ പി, അനി തോമസ് എന്നിവർ പ്രോഗ്രാമിനെ കുറിച്ചു വിശദീകരിച്ചു.ജെ എച് ഐ അജിത്ത് സി പി സ്വാഗതവും അധ്യാപൻ കുഞ്ഞബ്ദുള്ള പി നന്ദിയും പറഞ്ഞു സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ നടക്കുന്ന ബാലമിത്ര പ്രോഗ്രാമിൽ 15 സ്കൂളിലും 21 അംഗൻവാടിയിലുമായി 4228 കുട്ടികളെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കും

No comments