Breaking News

വീടിനുപിറകിലെ ഷെഡിൽ 1140 കുപ്പികളിലായി ഒളിപ്പിച്ചുവെച്ച 259.2 ലിറ്റർ ഗോവൻ നിർമിത മദ്യം എക്സൈസ് സംഘം പിടികൂടി


ബദിയഡുക്ക : മധൂർ വില്ലേജിലെ കല്ലക്കട്ടയിൽ വീടിനുപിറകിലെ ഷെഡിൽ 1140 കുപ്പികളിലായി ഒളിപ്പിച്ചുവെച്ച 259.2 ലിറ്റർ ഗോവൻ നിർമിത മദ്യം ബദിയഡുക്ക റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടി.

വീട്ടുടമയായ എം.കെ.സച്ചിന്റെ (33) പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു.പ്രിവൻറീവ് ഓഫീസർ കെ.പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.മനോജ്, ജോൺസൺ പോൾ, എൻ.ജനാർദന, കെ.വിനോദ്, ശാലിനി, രാധാകൃഷ്ണൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

No comments