Breaking News

മൊബൈൽ ഫോണിൽ ബാറ്ററിക്ക് പകരം മയക്കുമരുന്ന് ചന്തേരയിൽ യുവാവ് അറസ്റ്റിൽ

 


കാഞ്ഞങ്ങാട്: മൊബൈൽ ഫോണിൽ  ഒളിപ്പിച്ച് എം.ഡി.എം. എ മയക്കുമരുന്ന്  യുവാവ് പൊലീസ്  പിടിയിൽ.പിലിക്കോട് മട്ടലായി കുന്നുമ്മൽ ഹൗസിലെ സുബിൻ രാജിനെ(26) ചന്തേര ഇൻസ്പെക്ടർ ജി.പി മനുരാജും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10. 50 ന്  പടന്ന പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.0.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ഓട്ടോയിറങ്ങി നടന്ന് പോകുന്നതിനിടെ സംശയം തോന്നിയാണ് പൊലീസ് പരിശോധന നടത്തിയത്.മൊബൈൽ ഫോണിന്റെ ബാറ്ററിയുടെ സ്ഥാനത്ത് മൂന്ന് പൊതികളിലായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. മൊബൈൽ ഫോണിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ യുവാവ് പിടിയിലാകുന്നത് ജില്ലയിലെ ആദ്യത്തെ സംഭവമായി.

No comments