Breaking News

കാസർകോട് ജില്ലയിൽ 8 എസ്‌ഐ-മാർക്ക് സ്ഥലംമാറ്റം



കാസർഗോഡ് :  പട്രോളിങ്ങിനിടെ ആക്രമത്തിന് ഇരയായ മഞ്ചേശ്വരം എസ്‌ഐ പി.അനുപ് ഉള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ 8 എസ്‌ഐ-മാര്‍ക്ക് സ്ഥലംമാറ്റം. പി.അനൂപിനെ കാസര്‍കോട്ടേക്കും (അറ്റാച്ച്ഡ് ബദിയഡുക്ക), ഇതേ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ എന്‍.അന്‍സാറിനെ ബദിയടുക്കയിലേക്കുമാണ് മാറ്റിയത്. കൂടാതെ ജില്ലയിലെ മറ്റ് എസ്‌ഐ-മാരായ കെ.പ്രശാന്ത്, സി.രമേശ് എന്നിവരെ മഞ്ചേശ്വരത്തേക്കും, കെ.പി വിനോദ് കുമാറിനെ കാസര്‍കോട്ടേക്കും, എം.വി വിഷ്ണു പ്രസാദിനെ വിദ്യാനഗറിലേക്കും, എം.വി ശ്രീദാസനെ ഹൊസ്ദുര്‍ഗ്ഗിലേക്കും, കെ.പി സതീഷിനെ ചന്തേരയിലേക്കും സ്ഥലം മാറ്റി.

No comments