Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടകസമിതി രൂപീകരണ യോഗം നടന്നു


അട്ടേങ്ങാനം: 2023 വർഷത്തെ കേരളോത്സവം അതി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരണ യോഗം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്നു.

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ആസൂത്രണ സമിതി അംഗം  ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ  പി ഗോപാലകൃഷ്ണൻ  സുരേഷ് വയമ്പ്,ഗോപി മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

 അസിസ്റ്റന്റ് സെക്രട്ടറി വരയിൽ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.. കേരളോത്സവം ഒക്ടോബർ ഒന്നു മുതൽ  15 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്നതിന് വിപുലമായ സംഘാടകസമിതി ക്ക് രൂപം നൽകി

No comments