Breaking News

നരേന്ദ്ര മോദിയുടേത് ജനക്ഷേമ സർക്കാർ : എ. വേലായുധൻ ബി.ജെ.പി. ബളാൽ പഞ്ചായത്ത് കമ്മിറ്റി മാലോത്ത് സുമൈദൻ നായർ അനുസ്മരണ യോഗം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്. കഴിഞ്ഞ ഒമ്പത് വർഷമായി ജനക്ഷേമം മുൻ നിർത്തിയുള്ള ഭരണമാണ് നടത്തുന്നതെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ പറഞ്ഞു. ബി.ജെ.പി. ബളാൽ പഞ്ചായത്ത് കമ്മിറ്റി മാലോത്ത് സംഘടിപ്പിച്ച സുമൈദൻ നായർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിക്കൂട്ടിയ മുന്നന്നിക്ക് രാജ്യത്തിന്റെ പേരു ദുരുപയോഗം ചെയ്തവർ അധികാരത്തിലെത്താനുള്ള കുറുക്കുവഴികൾ തേടുന്നവരായി രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ അധപതിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ പുഞ്ച അധ്യക്ഷനായി. വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ബി.വിനീത് കുമാർ , കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ, ബി.ജെ.പി. മണ്ഡലം ജന സെക്രട്ടറി കെ.കെ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രമോദ് വർണം, ടി.സി.രാമചന്ദ്രൻ , മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്. രമണി, സെക്രട്ടറി എം.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വി രാമചന്ദ്രൻ സ്വാഗതവും, സെക്രട്ടറി സന്തോഷ് കണ്ണീർ വാടി നന്ദിയും പറഞ്ഞു.

No comments