Breaking News

ആർടിഎ യോ​ഗം ഇന്ന് മലയോരത്തെ യാത്രാക്ലേശം അവസാനിപ്പിക്കണം


കാഞ്ഞങ്ങാട് : യാത്രാ സൗകര്യമില്ലാത്ത ഉൾനാടൻ പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ നിരവധിയിടങ്ങളിലേക്ക്‌ ബസ്‌ സർവീസ്‌ പ്രതീക്ഷിച്ച്‌ ജനം. തിങ്കളാഴ്ച ചേരുന്ന റീജിയണൽ ട്രാൻസ്പോർട് അതോറിറ്റി യോ​ഗത്തിലാണ്‌ നിരവധി റൂട്ട്‌ പെർമിറ്റുകളിൽ അനുമതി തേടുന്നത്. യാത്രാക്ലേശം രൂക്ഷമായ മലയോരമേഖലകളിലേക്കാണ്‌ കൂടുതൽ അപേക്ഷകൾ.
തയ്യേനി –-ചെറുപുഴ –-ഒടയംചാൽ –-പാണത്തൂർ, മുള്ളേരിയ–- ബദിയടുക്ക–- കുമ്പള, വെള്ളച്ചാൽ –-രാജപുരം –-ബന്തടുക്ക, തലപ്പച്ചേരി –-അടൂർ–- ഉദയപുരം –-കാഞ്ഞങ്ങാട്, മുണ്ട്യത്തടുക്ക–- കാസർകോട് –-ബദിയടുക്ക–- കയാർപടവ് എന്നിങ്ങനെ 12 റൂട്ട്‌ അപേക്ഷകളാണ്‌ കലക്ടർ അധ്യക്ഷനായ യോ​ഗം പരി​ഗിക്കുന്നത്. യാത്രാ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ജീപ്പിൽ തൂങ്ങിനിന്ന് യാത്ര ചെയ്യേണ്ടി വരുന്ന ഒടയംചാൽ –-ഉദയംപുരം റൂട്ടിലേക്കുള്ള അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.
ആയംകടവിലൂടെ പുതിയ പെർമിറ്റിനുള്ള അപേക്ഷ മാസങ്ങളായി നടപടി കാത്ത് കിടക്കുകയാണ്. പെർമിറ്റുണ്ടാക്കി വർഷങ്ങളോളം സർവീസ് നടത്താതിരിക്കുന്ന ഓപ്പറേറ്റർമാർക്കെതിരെയും പരാതിയുയരുന്നുണ്ട്. നിയമത്തിലെ പഴുത് ഉപയോ​ഗിച്ചാണ് ഇവർ സർവീസ് നടത്താതിരിക്കുന്നത്.
പുതിയ അപേക്ഷകൾ എത്തുമ്പോൾ നിയമകുരുക്കുണ്ടാക്കി ഇതിന് തടയിടുകയും ചെയ്യും. സാധാരണക്കാർക്ക് ദുരിതമാകുന്ന ഇത്തരം പെർമിറ്റുകൾ പിൻവലിക്കണം. പുതിയ സർവീസ് തുടങ്ങാൻ അധികൃതർ തയ്യാറാകണമെന്നാണ്‌ ബസുടമകൾ പറയുന്നത്.


No comments