Breaking News

പരപ്പയിൽ മോഷണം തുടർക്കഥ രാത്രിയുടെ മറവിൽ പരപ്പയിലെ 2 സൂപ്പർ മാർക്കറ്റുകളിൽ കള്ളൻ കയറി


പരപ്പ: പരപ്പയിൽ വീണ്ടും മോഷണം. ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി പൂട്ട് തകർത്ത് കള്ളൻ അകത്തുകയറി.  ഫാമിലി ഹൈപ്പർ മാർക്കറ്റിന്റെ ഉള്ളിൽ കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. താഴെ പരപ്പയിൽ ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റിന്റെ പൂട്ട് പൊളിച്ച നിലയിലും കാണപ്പെട്ടു. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ട്ടപെട്ടു എന്ന് വ്യക്തമാകു. രണ്ടു ദിവസം മുൻപ് പരപ്പയിലെ സപ്ലൈക്കോ സ്ഥാപനത്തിലും മോഷണം നടന്നിരുന്നു.





No comments