Breaking News

ഉദുമ കളനാടിൽ യുവാവ് ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു


കാഞ്ഞങ്ങാട് : കളനാട് ചാത്തംകൈയിൽ യുവാവ് ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു. മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നും വൈകീട്ടാണ് അപകടം.

പയ്യന്നൂർ കാങ്കോലിലെ കെ.എം.സുരേഷ് 40 ആണ് മരിച്ചത്. മംഗലാപുരത്ത് പോയിരുന്ന സുരേഷ് കാങ്കോലിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി.

No comments