നായ്ക്കൾ കുറുകെ ചാടി ; സ്കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് പരപ്പയിലെ വ്യാപാരിക്ക് പരിക്ക്
പരപ്പ: നായ്ക്കൾ കൂട്ടത്തോടെ കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പരപ്പയിലെ വ്യാപാരിക്ക് പരിക്ക്.
പരപ്പ ടൗണ്ണിൽ സുഹറ സ്റ്റോർസ് നടത്തുന്ന സുലൈമാൻ (49) നാണ് പരിക്കേറ്റത്. മക്കളെ മദ്രസയിൽ കൊണ്ട് വിട്ട് വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ പെട്രോൾ പമ്പിന് സമീപം ഇറക്കത്തിൽ ആണ് മറിഞ്ഞത്.ഇന്ന് രാവിലെയാണ് സംഭവം.
No comments