Breaking News

പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി


രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ചുള്ളിക്കരയില്‍ നിന്ന് പൂടംകല്ലിലേക്ക് മാര്‍ച്ച് നടന്നു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തക ദയാബായി അമ്മ മുഖ്യാതിഥിയായി.

എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ഫാദര്‍ ബേബി കട്ടിയാങ്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ജെ സജി, ആര്‍ സൂര്യ നാരായണ ഭട്ട്, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, എയിംസ് കൂട്ടായ്മ കോഡിനേറ്റര്‍ ശ്രീനാഥ് ശശി, സലിം ചൗക്കി, റയിസ ടീച്ചര്‍, ഷിനോ ഫിലിപ്പ്, കള്ളാര്‍ പഞ്ചായത്തംഗം അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എയിംസ് കൂട്ടായ്മ ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട് സ്വാഗതവും ശശികുമാര്‍ വി നന്ദിയും പറഞ്ഞു.

No comments