സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മയുടെ ചികിത്സ സഹായം നാടിന്റെ സ്വന്തം ഡോക്ടർ പി വിലാസിനി കൈമാറി
കൊന്നക്കാട് :കാരുണ്യ വഴിയിൽ പുതിയ ചരിത്രം രചിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ അർഹതപെട്ടവർക്ക് സഹായം എത്തിച്ചു നൽകിയ സ്റ്റാർ കൈത്താങ്ങ് കൂട്ടായ്മയുടെ ഈ മാസത്തെ ചികിത്സ സഹായം ഡോ പി വിലാസിനി പഞ്ചായത്ത് അംഗം പി സി രഘു നാഥന് കൈമാറി. കക്ഷി രാഷ്ട്രീയ ജാതി മത ചിന്ത കൾക്ക് അപ്പുറം സുമനസുകളുടെ സഹായത്തോടെ കാരുണ്യ പ്രവർത്തനം നടത്തുന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇതിനകം തന്നെ നിരവധി രോഗികൾക്ക് സഹായം എത്തിച്ചു നൽകി. പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, വേണു, ഷാജി തൈലമനാൽ, ഹരികുമാർ, ഡാർലിൻ ജോർജ് കടവൻ എന്നിവർ പങ്കെടുത്തു.
No comments