Breaking News

ലോക തീരദേശ ശുചീകരണ ദിനാചരണം: കടൽത്തീരം വൃത്തിയാക്കി വിദ്യാർത്ഥികൾ


നീലേശ്വരം: ലോക തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്റ് എക്കോളജി (സിഎംഎല്‍ആര്‍ഇ)യുമായി ചേര്‍ന്നാണ് നീലേശ്വരം തൈക്കടപ്പുറം തീരം ശുചീകരിച്ചത്. പ്രകൃതി ക്ലബ്ബ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവയുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്. രാവിലെ എഴ് മണിയോടെ തന്നെ ഇവര്‍ കടല്‍ത്തീരത്തെത്തി. പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ ഇവിടെ ചിതറിക്കിടന്നിരുന്നു. മണിക്കൂറുകളോളമെടുത്ത് ഇവ ശേഖരിച്ച് തരംതിരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരും നാട്ടുകാരും ശുചീകരണത്തിനായി കൈകോർത്തു.  രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, ടെക്‌നിക്കല് ഓഫിസര്‍ ഡോ. വി. സുധീഷ്, കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ എ, ഡോ.പ്രകാശ് ബാബു കോടാലി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനി ലവീണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



No comments