Breaking News

ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽമല, റാണിപുരം, ബേക്കൽ; ലോക വിനോദസഞ്ചാര ദിനത്തിൽ ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി


കണ്ണൂർ: ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ ടൂര്‍ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി 21 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ വിവിധ ടൂര്‍ പാക്കേജുകളാണ് ഒരുക്കിയത്. ആകെ ഏഴ് പാക്കേജുകളാണ് സംഘടിപ്പിക്കുക. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 8089463675, 9496131288.

ഗവി-കുമളി-കമ്പം: 21-ന് വൈകീട്ട് അഞ്ചിന് പുറപ്പെടും. 22-ന് കുമളി, കമ്പം, രാമക്കല്‍മേട് എന്നിവ സന്ദര്‍ശിക്കും. 23-ന് ഗവി സന്ദര്‍ശനം. 24-ന് രാവിലെ ആറിന് തിരിച്ചെത്തും.


വാഗമണ്‍-മൂന്നാര്‍: 22, 30 തീയതികളില്‍ വൈകീട്ട് ഏഴിന് കണ്ണൂരില്‍നിന്ന് പുറപ്പെടും. രാത്രിയില്‍ ക്യാമ്പ് ഫയര്‍ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറില്‍ ആറ് ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറിന് തിരിച്ചെത്തും.


മൂന്നാര്‍: സെപ്റ്റംബര്‍ 30-ന് വൈകീട്ട് ഏഴിന് കണ്ണൂരില്‍നിന്ന് പുറപ്പെടും ഒക്ടോബര്‍ മൂന്നിന് രാവിലെ ആറിന് തിരിച്ചെത്തും.


പൈതല്‍മല- ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട്:24-ന് രാവിലെ 6.30-ന് പുറപ്പെട്ട് രാത്രി ഒന്‍പതിന് തിരിച്ചെത്തും. ഭക്ഷണവും പ്രവേശനഫീസും ഉള്‍പ്പെടെയാണ് പാക്കേജ്.


വയനാട്: 24-ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 10.30-ന് തിരിച്ചെത്തും. വയനാട് (രണ്ട്): 30-ന് രാവിലെ 5.45-ന് പുറപ്പെട്ട് രാത്രി രണ്ടോടെ കണ്ണൂരില്‍ തിരിച്ചെത്തും. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള രാത്രിയാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.

റാണിപുരം- ബേക്കല്‍: ഒക്ടോബര്‍ ഒന്നിന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒന്‍പതിന് തിരിച്ചെത്തും.

No comments