Breaking News

ജില്ലയിലെ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ വിജിലൻസ് പരിശോധന; സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ക്ലാസെടുക്കുന്നതായി കണ്ടെത്തി


കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകൾ, പി.എസ്.സി, എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി. കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. സർക്കാർ എയിഡഡ് മേഘലയിലെ അധ്യാപകരും മറ്റിതര വകുപ്പുകളിലെ ജീവനക്കാരും ഇത്തരം സ്ഥാപനങ്ങളിൽ ക്ലാസ്സെടുക്കുന്നുണ്ടെന്ന പരാതികളെ തുടർന്നാണ് മിന്നൽ പരിശോധന. നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ സെന്ററുകളിൽ സ്കൂൾ അധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളിൽ ക്ലാസ്സുകൾ എടുക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷൻ എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതി നടപടിയ്ക്കായി പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയരക്ടർക്ക് സമർപ്പിക്കും. ഉത്തരം സ്ഥാപനങ്ങളെ നിരീക്ഷിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരും . വിജിലൻസ് സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എം മധുസൂദനൻ, പി.വി.സതീശൻ, എ.എസ്.ഐമാരായ വി.ടി. സുഭാഷ് ചന്ദ്രൻ,പ്രിയ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കെ രഞ്ജിത് കുമാർ, കെ.ബി. ബിജു. കൃഷ്ണൻ എന്നിവരും പെരിയ കൃഷി ഓഫിസർ സി.പ്രമോദ് കുമാറും ഉണ്ടായിരന്നു.

No comments