Breaking News

കരസേനയിൽ അഗ്നിവീർ ആയി നിയമനം കുണ്ടുപ്പള്ളിയിലെ ജിഷ്ണു ഭാസ്കരന് രക്തേശ്വരി ദേവസ്ഥാന കമ്മറ്റി യാത്രയയപ്പ് നൽകി


കുണ്ടുപ്പള്ളി : കരസേനയിലേക്ക് അഗ്നിവീർ ആയി നിയമനം ലഭിച്ച കുണ്ടുപ്പള്ളിയിലെ ജിഷ്ണു ഭാസ്കരന് കുണ്ടുപ്പള്ളി രക്തേശ്വരി ദേവസ്ഥാന കമ്മറ്റി യാത്രയയപ്പ് നൽകി. ബളാംതോട് ഗവ:ഹയർ സെക്കൻററി സ്കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞാണ് ജിഷ്ണു ഭാസ്ക്കരൻ കരസേനയിലേക്ക് ജോലിക്കായി അപേക്ഷിച്ചത്. കുണ്ടുപ്പള്ളിയിലെ എ ഭാസ്ക്കരൻ നായരുടേയും പത്മിനിയുടേയും മകനാണ്.ദിവ്യ സഹോദരിയാണ്. 

രക്തേശ്വരി ദേവസ്ഥാനം പ്രസിഡൻറ് എം.കെ സുരേഷ്, സെക്രട്ടറി എം കെ സുകുമാരൻ, ട്രഷറർ പി കൃഷ്ണകുമാർ ,കമ്മറ്റിയംഗങ്ങളായ കെ എം മോഹനൻ, സുധീഷ് പി, സുരു, ശശിധരൻ എ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്

No comments