ഷോർട്ട്ഫിലിം സംവിധായൻ ചന്ദ്രുവിനും റാങ്ക് ജേതാവ് ഹരിത ബാബുവിനും വെള്ളരിക്കുണ്ട് കക്കയം ചാമുണ്ഡേശ്വരി ക്ഷേത്ര ഭരണസമിതിയുടെ ആദരവ്
വെള്ളരിക്കുണ്ട് : സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായ നിരവധി അവാർഡുകളും കരസ്ഥമാക്കിയ "വധു വരിക്കപ്ലാവ്" എന്ന ഹൃസ്വചിത്രത്തിന്റെ തിരക്കഥ സംവിധാനം നിർവ്വഹിച്ച ചന്ദ്രു വെള്ളരിക്കുണ്ടിനും മലയോരത്തിന് അഭിമാന നേട്ടം സമ്മാനിച്ച് കേരള സർവ്വകലാശാലയിൽ നിന്നും പ്രോസ്തോഡോൺടിക് സ് വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ കൂരാംകുണ്ട് സ്വദേശിനി ഡോ.ഹരിതാ ബാബുവിനും വെള്ളരിക്കുണ്ട് കക്കയം ചാമുണ്ഡേശ്വരി ക്ഷേത്ര ഭരണസമിതിയുടെ ആദരവ് .വിജയദശമി ദിനത്തിൽ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ഗണേഷ് ബട്ട് ,പുഴക്കര കുഞ്ഞിക്കണ്ണൻ നായർ എന്നിവർ ചേർന്ന് ആദരിച്ചു . ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ഭാസ്കരൻ കൂരാംകുണ്ട് , ബാബു കൂരാംകുണ്ട് , നന്ദകുമാർ വെള്ളരിക്കുണ്ട് , മുരളി കയ്യിൽ എന്നിവർക്ക് പുറമെ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു
No comments