മാനസികാസ്വാസ്ഥ്യമുള്ള തമിഴ്‌നാട് സ്വദേശിയെ അമ്പലത്തറ സ്‌നേഹാലയത്തിൽ എത്തിച്ചു
അമ്പലത്തറ : നൈറ്റ് പട്രോളിംഗിനിടെ കാഞ്ഞങ്ങാട് നിന്നും കണ്ടെത്തിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ അമ്പലത്തറ സ്‌നേഹാലയത്തില്‍ എത്തിച്ചു. തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനെയാണ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.രാധാകൃഷ്ണന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രമോദ് ടി.വി എന്നിവരുടെ നേതൃത്വത്തില്‍ സ്‌നേഹാലയത്തില്‍ എത്തിച്ചത്. ഒപ്പം ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കൈമാറി.
No comments