Breaking News

ബളാൽ മണ്ഡലം എട്ടാം വാർഡ്‌ (മൈക്കയം )കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.


ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഐ ബളാൽ മണ്ഡലം എട്ടാം വാർഡ് (മൈക്കയം )കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറമ്പ് റോഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും.ബൂത്ത്‌ പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. വാർഡ്‌ പ്രസിഡന്റ്‌ ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു. മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ആൻഡ്രൂസ് വട്ടക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ,മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ഭൂപതി,അപ്പച്ചൻ ചെല്ലം കൊട്ട്, ബെന്നി എടാട്ട്, ബേബി പുളിന്തറ,ഷിജോ തെങ്ങും തൊട്ടo,ജോർജ് കുട്ടി കണയങ്കൽ, സി സി പീറ്റർ, ജോസ്കുട്ടി പൂവത്തിനാൽ, പ്രഭാകരൻ, ബാബു പൂന്തോടൻ, ബിജു മുണ്ടപ്ലാക്കൽ, സുബിത് ചെമ്പകശെരി എന്നിവർ സംസാരിച്ചു. ജെയിംസ് കാരക്കൽ നന്ദി പറഞ്ഞു.

No comments