Breaking News

കാരാട്ട് വടക്കാകുന്നിലെ വൻകിട ഖനനപ്രവർത്തനങ്ങളും ക്രഷർ പ്രവർത്തനങ്ങളും അവസാനിപ്പിക്കണം ; കാരാട്ട് ചലഞ്ചേഴ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


വെള്ളരിക്കുണ്ട് : കാരാട്ട് വടക്കാകുന്നിലെ വൻകിട ഖനന പ്രവർത്തനങ്ങളും ക്രഷർ പ്രവർത്തനങ്ങളും അവസാനിപ്പിക്കണം, അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ഇവിടെ ലഹരി വസ്തുക്കൾ ഒഴുകുന്നു, ഇതിനെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്നും കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി അനീഷ് കുമാർ സി.എസ് - പ്രസിഡന്റ്, രവി .കെ.വി -വൈസ് പ്രസിഡന്റ്, സോണി. കെ.വി -സെക്രട്ടറി, അജയൻ കാരാട്ട് - ജോ : സെക്രട്ടറി, സജീഷ്. ടി - ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. കമ്മാടം - വെള്ളരിക്കുണ്ട് റോഡിൽ നെല്ലിയര കമ്മാടം റോഡരികിൽ അറവ് അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനാൽ തെരുവുനായകളുടെ ശല്യം വർദ്ധിക്കുകയും സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ ഇതുവഴിയാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമാണ്, ഇതിനെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു

No comments