മലയോരത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു ; ഇത്തവണ പണം നഷ്ടപ്പെട്ടത് മാലക്കല്ല് സ്വദേശിക്ക്
വെള്ളരിക്കുണ്ട് : ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 99,000 രൂപ തട്ടിയെടുത്തതായി പരാതി. മാലക്കല്ല് പച്ചിക്കര ഹൗസ് ബെന്നി കുര്യനാണ് (56) പണം നഷ്ടമായത്. ജൂലൈ 25, 26 തീയ്യതികളിൽ 7003168297 എന്ന നമ്പറിൽ നിന്നും ഫോണിൽ വിളിച്ച് ബെന്നിയുടെ എസ് ബി ഐ രാജപുരം ബ്രാഞ്ചിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളും എ ടി എം കാർഡ് വിവരങ്ങളും ആ സമയം ഫോണിൽ വന്ന ഒ ടി പി നമ്പറുകളും ശേഖരിച്ചാണ് 99,000 രൂപ തട്ടിയെടുത്തത്. കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
No comments