Breaking News

കാശിമോന്റെ ചികിൽസക്കായി സ്വരൂപിച്ച പണം കുടുംബത്തിന് കൈ മാറി


കോട്ടപ്പാറ: തലച്ചോറിൽ രോഗഅണു ബാധിച്ച് മരണത്തിന് കീഴടങ്ങിയ വാഴക്കോട്ടെ  എം.നിതീഷ് - സംഗീത ദമ്പതികളുടെ മകൻ കാശിനാഥ് (8) ചികിൽസക്കായി മാനവ സേവ സമിതി വാഴക്കോട്  ,ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും പത്ര- നവമാധ്യമങ്ങളുടെ സഹായത്തോടെ സ്വരൂപിച്ച പണം കുടുംബത്തിന് കൈമാറി.

പനിയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിയും തുടർന്ന്  മംഗലാപുരം എ ജെ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രോഗഅണുബാധ കണ്ടത്തിയത്.

നിർധന കുടുംബ അംഗമായ കാശിനാഥിനെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന പ്രതിക്ഷയിലാണ്   സെപ്തംബർ 2 ന് മരണത്തിന് കീഴടങ്ങിയത് . ചികിൽസക്കായി മൂന്ന് ദിവസം കൊണ്ട് 572896 രൂപയാണ്  സ്വരൂപീച്ചത്. ചികിൽസ ചിലവ് കഴിഞ്ഞ് ബാക്കി വന്ന 451000 രൂപയാണ് കുടുംബത്തിന് കൈമാറിയത്.

വാർഡ് മെമ്പർ എ.വേലായുധൻ ,കെ.വി വിനോദ് , കെ. സനൽശിവജി നഗർ, പി.മനോജ് കുമാർ ,പി.ഓം പ്രകാശ് ,ശിവ പ്രസാദ് , ടി കെ.സുനിൽകുമാർ , എം തമ്പാൻ , പി.അശോകൻ എന്നിവർ സംബന്ധിച്ചു.


No comments