ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു ഫൈൻ അടക്കാൻ പറഞ്ഞപ്പോൾ കാർ ഉപേക്ഷിച്ചു നടന്നുപോയി ; യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : വാഹനപരിശോധനക്കിടെ സീറ്റ് ബെൽറ്റ് ഇടാതെ മൊബൈൽ ഫോണിൽ സംസാരിച്ചു വന്ന യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. പയ്യാവൂർ ചന്ദനക്കാംപാറ സ്വദേശിയായ മാത്യു സേവ്യർ (33) നെതിരെയാണ് കേസ് എടുത്തത്. എന്നാൽ യുവാവ് ഫൈൻ അടക്കാൻ തയ്യാറാവാതെ പോലീസുകാരെ ഭീഷണിപെടുത്തി കൃത്യനിർവഹണം തടസപ്പെടുത്തി എന്നാണ് കേസ്. പിന്നീട് നോട്ടീസ് വാങ്ങാതെ യുവാവ് നടന്നുപോവുകയായിരുന്നു. കാർ ചിറ്റാരിക്കാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു
No comments