Breaking News

കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു


നീലേശ്വരം : ഒഴിഞ്ഞവളപ്പ് കടപ്പുറത്ത്  കടലിൽ ചുഴിയിൽ അകപ്പെട്ട യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപതിയിൽ . പടന്നക്കാട് കാരക്കുണ്ട്
ഇസ്മായിൽ -
സുബൈദ ആനച്ചാൽ ദമ്പതികളുടെ മകൻ തമീം ഇസ്മയിൽ (30) ആണ് മരിച്ചത്.
സഹോദരങ്ങൾ: തഹ്സീൻ, തസ്‌ലിമ
കൂടെയുണ്ടായിരുന്ന സുഹൃത്ത്
ഷമീം (34) ആണ് ചികിത്സയിലുള്ളത്.
  സിയാറത്തിങ്കര പളളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇവർ  ചുഴിയിൽപ്പെട്ടത്. രണ്ടുപേരെയും നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ചിരുന്നു.




No comments