ചെറുപുഴയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയായ യുവതിയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു
ചെറുപുഴ : ഡ്രൈവിംഗ് സ്കൂൾ ഉടമയായ യുവതിയെ അന്യസംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു. അക്രമിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ചെറുപുഴ മേരിമാതാ ഡ്രൈവിംഗ് സ്കൂൾ ഉടമ സി.കെ. സിന്ധുവിനെയാണ് ഓഫീസിൽ അതിക്രമിച്ച് കയറി വെട്ടി പരിക്കേൽപ്പിച്ചത്. സിന്ധുവിന്റെ തലക്കും പുറത്തും പരുക്കുണ്ട്. സംഭവത്തിൽ കർണ്ണാടകയിലെ ടാപ്പിങ്ങ് തൊഴിലാളി രാജൻ യേശുദാസിനെയാണ് പൊലീസ് പിടികൂടിയത്.
No comments