കള്ളാർ മുത്തപ്പൻ മലയിൽ കണ്ടത് പുലിക്കുഞ്ഞല്ല; കാട്ടുപൂച്ചക്കുഞ്ഞുങ്ങൾ
കള്ളാർ മുത്തപ്പൻ മലയിൽ പുലിക്കുഞ്ഞ് ഇറങ്ങിയെന്ന സംശയത്താൽ പരിഭ്രാന്തരായി നാട്ടുകാർ. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയു ടെ കുട്ടിയാണെന്ന് തെളിഞ്ഞു. ലെപ്പേർഡ് ക്യാറ്റ് വർഗത്തിൽപ്പെട്ട കാട്ടുപൂച്ചക്കുട്ടികളെയാണ് കണ്ടെത്തിയത്. പുലിയുടെ കുഞ്ഞാണെന്ന സംശയത്തിൽ, കുഞ്ഞിനെ തേടി തള്ളപ്പുലി എത്തുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്നാണ് വനപാലകരെ വിവരമറിയിച്ചത്. പിന്നീട് നടന്ന പരിശോധനയിലാണ് കാട്ടുപൂച്ചയുടെ കുഞ്ഞുങ്ങളാണെന്ന് വ്യക്തമായത്.
No comments