Breaking News

പരപ്പ ബ്ലോക്ക് കേരളോത്സവം പഞ്ചഗുസ്തി മത്സരം : കൈക്കരുത്തിൽ കഴിവു തെളിയിച്ച് കോടോം ബേളൂർ


ഇരിയ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ഭാഗമായി നടന്ന പഞ്ചഗുസ്തി മത്സരത്തിൽ എല്ലാ വിഭാഗത്തിലും കോടോം ബേളൂർ ചാമ്പ്യന്മാരായി.
കഴിഞ്ഞ ദിവസം തട്ടുമ്മൽ നടന്ന അത് ലറ്റിക്സ് മത്സരങ്ങളിലും 251 പോയിന്റോടെ കോടോം ബേളൂർ ചമ്പ്യന്മാരായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ
65 കിലോ വിഭാഗത്തിൽ ജയദീപ് എം വി, 75 കിലോ വിഭാഗത്തിൽ ഷിബിൻ ചന്ദ്രനും 85 കിലോ വിഭാഗത്തിൽ ശരത്കുമാറും 85 കിലോ യ്ക്ക് മുകളിൽ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ജഗന്നാഥ്‌ എം വി യും വിജയികളായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേസ്ഴ്ൺ രജനി കൃഷ്ണൻ, പി വി ചന്ദ്രൻ, ബി ഡി ഒ ജോസഫ് ചാക്കോ തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.


No comments