അന്താരാഷ്ട ബാലികദിനം; കോടോംബേളൂർ ചാമക്കുഴിയിൽ കൗമാര കുട്ടികൾക്ക് അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു
അടുക്കം: കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് കോടോം ബേളൂർ കുടുംബശ്രീ സി ഡി എസ്, മോഡൽ ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട ബാലിക ദിനത്തിന്റെ ഭാഗമായി കൗമാര കുട്ടികൾക്ക് അവബോധ ക്ലാസ്സ് ചാമക്കുഴിയിൽ വെച്ച് സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിo ഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം, വാർഡ് മെമ്പർ നിഷ അനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ പ്രവീണ രാജേന്ദ്രൻ തേജസ്വനി കുടുംബശ്രീ രമ്യ വി അനിത അശ്വതി എന്നിവർ ആശംസകൾ നേർന്നു. കമ്മ്യൂണിറ്റി കൗൺസിലർ ജിനി ജോസഫ്, കെ.വി.തങ്കമണി എന്നിവർ ക്ലാസ് എടുത്തു സരിത എം. നന്ദി രേഖപ്പെടുത്തി.
No comments