Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ വിവിധ പരിപാടികളോടുകൂടി മൂന്ന് ദിവസങ്ങളായി നടന്ന ആഘോഷ പരിപാടികൾ സമാപിച്ചു


കോളംകുളം :  സുബ്രമണ്യ കോവിലുകളിൽ പ്രധാനപെട്ട പുലയനടുക്കം സുബ്രമണ്യ കോവിലിൽ മൂന്ന് ദിവസങ്ങളിൽ ആയി നടന്നു വന്ന നവരാത്രി പൂജ മഹോത്സവം നുറു കണക്കിന് ഭക്തർ പങ്കെടുത്ത അന്നദാനത്തോടെ അവസാനിച്ചു. കോവിൽ തന്ത്രി മെക്കട്ട്  ഇല്ലത്ത് വിഷ്ണു പട്ടേരിയുടെയും കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ പൂജാരിയുടെ നേതൃത്വത്തിൽ  വാഹനപൂജ, ഗ്രന്ഥ പൂജ, ആയുധപൂജ,ഗണപതി ഹോമം,കോവിൽ ദീപങ്ങളാൽ അലങ്കരിച്ച ദീപ ആരാധന തുടങ്ങിയ ചടങ്ങുകളോടെ നടന്നു മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ നുറു കണക്കിന് ഭക്തജങ്ങളാണ് കോവിൽ എത്തിച്ചേർന്നത്.  നവരാത്രി ഉത്സവത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി പുലയനടുക്കം സുബ്രമണ്യ ഭജന സമിതിയും പുല്ലൂർ മക്കാരം കൊട്ട് അയ്യപ്പക്ഷേത്ര ഭജന സമിതിയുടെയും നേതൃത്വത്തിൽ ഭജനയും നടന്നു

No comments