Breaking News

ബളാൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവം "തരംഗ് "ന് തിരിതെളിഞ്ഞു സിനിമ സംവിധായകൻ വിജേഷ് പാണത്തൂർ ഉൽഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : ബളാൽ ഹയർ സെക്കന്ററി സ്കൂൾ കലോത്സവം "തരംഗ് "ആരംഭിച്ചു. സിനിമ സംവിധായകൻ (നദികളിൽ സുന്ദരി യമുന ) വിജേഷ് പാണത്തൂർ ഉൽഘാടനം ചെയ്തു. ബളാൽ സ്വദേശിയും സിനിമ നടനുമായ രാജേഷ് അഴീകോടൻ മുഖ്യാഥിതിയായി. 

പി ടി എ പ്രസിഡന്റ്‌ ജേക്കബ് ഇ ജെ ആദ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മെയ്സണ് കെ സ്വാഗതം പറഞ്ഞു. രാഷ്ട്രീയ സാംസ്കാരികരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കലാരംഗത്ത്‌ വിവിധ വിഭാഗങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചുകൊണ്ട് വൈകുന്നേരം കലോത്സവം സമാപിക്കും




No comments