സ്‌കൂൾ സമയം ലംഘിച്ച് ഓടുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ
കാസര്‍കോട് : സ്‌കൂള്‍ സമയ നിയന്ത്രണം പാലിക്കാതെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും നിരത്തുകളില്‍ ഓടുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കാസര്‍കോട് ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
No comments